മൈക്രോസോഫ്റ്റ് 2,850 ജീവനക്കാരെ കുറയ്ക്കുന്നു

Posted on: July 29, 2016

Microsoft-Lumia-Big

മുംബൈ : മൈക്രോസോഫ്റ്റ് സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ നിന്നും 2,850 ജീവനക്കാരെ കൂടി കുറയ്ക്കുന്നു. നേരത്തെ 1,850 പേരെ കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. ഇതോടെ 2017 അവസാനമാകുമ്പോഴേക്ക് 4,700 ജീവനക്കാരെ കുറയ്ക്കും.

ആഗോളതലത്തിൽ സ്മാർട്ട്‌ഫോൺ ബിസിനസിൽ നിന്നും 7,400 പേരെ കുറയ്ക്കുമെന്ന് കഴിഞ്ഞ ജൂണിൽ മൈക്രോസോഫ്റ്റ് വെളിപ്പെടുത്തിയിരുന്നു. വിൻഡോസ് ഫോണുകളുടെ വിപണിവിഹിതത്തിലെ ഇടിവും ലുമിയ ഫോണുകൾക്കുള്ള ഡിമാൻഡ് കുറവുമാണ് ജീവനക്കാരെ കുറയ്ക്കാൻ മൈക്രോസോഫ്റ്റിനെ നിർബന്ധിതരാക്കിയത്.