ഐസിഐസിഐ പ്രൂഡൻഷ്യൽ ഐപിഒ പ്രോസ്‌പെക്ടസ് സമർപ്പിച്ചു

Posted on: July 18, 2016

ICICI-Prudential-Life-Big

മുംബൈ : ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി ഇനീഷ്യൽ പബ്ലിക്ക് ഓഫറിന് അനുമതി തേടി സെബിക്ക് ഡ്രാഫ്റ്റ് പ്രോസ്‌പെക്ടസ് സമർപ്പിച്ചു. ഇൻഷുറൻസ് മേഖലയിൽ നിന്നുള്ള ആദ്യത്തെ ഐപിഒയായിരിക്കും ഐസിഐസിഐ പ്രൂഡൻഷ്യലിന്റേത്.

5,000 കോടി രൂപയുടെ ഐപിഒ ആണ് ഐസിഐസിഐ പ്രൂഡൻഷ്യൽ ലക്ഷ്യമിടുന്നത. കമ്പനി ഓഹരികൾ ഈ വർഷം ലിസ്റ്റ് ചെയ്‌തേക്കും.