ബംഗലുരു – ഹൂബ്ലി സർവീസുമായി എയർ ഇന്ത്യ

Posted on: July 7, 2016

Air-India-ATR-72-600-Big

ബംഗലുരു : എയർ ഇന്ത്യ ജൂലൈ 20 മുതൽ ബംഗലുരു – ഹൂബ്ലി സർവീസ് ആരംഭിക്കും. തുടക്കത്തിൽ പ്രതിവാരം മൂന്ന് സർവീസുകൾ (തിങ്കൾ, ബുധൻ, വെള്ളി) വീതമാണുള്ളത്.

ബംഗലുരുവിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.45 ന് പുറപ്പെടുന്ന (എഐ 9509) വിമാനം 5.05 ന് ഹൂബ്ലിയിൽ എത്തും. തിരിച്ച് ഹൂബ്ലിയിൽ നിന്നും 5.25 ന് പുറപ്പെടുന്ന (എഐ 9510) വിമാനം വൈകുന്നേരം 6.35 ന് ബംഗലുരുവിൽ എത്തിച്ചേരും.

എടിആർ 72-600 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.