സോളാർ പദ്ധതികൾക്ക് ഒരു ബില്യൺ ഡോളറിന്റെ ലോകബാങ്ക് വായ്പ

Posted on: June 30, 2016

World-Bank-Logo-big

ന്യൂഡൽഹി : ഇന്ത്യയിലെ സൗരോർജ്ജ പദ്ധതികൾക്കായി ലോകബാങ്ക് ഒരു ബില്യൺ ഡോളർ (66,00 കോടി രൂപ) വായ്പ നൽകും. ഇന്ത്യയുടെ നേതൃത്വത്തിലുള്ള 121 രാജ്യങ്ങളുടെ സഖ്യമായ ഇന്റർനാഷണൽ സോളാർ അലയൻസുമായും ലോക ബാങ്ക് ധാരണയിലെത്തിയിട്ടുണ്ട്.

ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഇതു സംബന്ധിച്ച കരാറിൽ ഊർജ്ജ മന്ത്രി പിയൂഷ് ഗോയലും ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ജിം യോംഗ് കിമും ഒപ്പുവച്ചു. സൗരോർജ്ജത്തിന്റെ ഉപയോഗം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് 2030 ടെ ഒരു ട്രില്യൺ ഡോളറിന്റെ നിക്ഷേപം സമാഹരിക്കും.