വിദ്യാർത്ഥികൾക്ക് എയർഇന്ത്യയുടെ സ്‌പെഷൽ ഫെയർ

Posted on: June 1, 2016

Air-India-Flights-Big

ന്യൂഡൽഹി : എയർ ഇന്ത്യ ആഭ്യന്തര സർവീസുകളിൽ വിദ്യാർത്ഥികൾക്ക് സ്‌പെഷൽ ഫെയർ പ്രഖ്യാപിച്ചു. പഠനാവശ്യങ്ങൾക്കുള്ള യാത്രകൾക്ക് 1,000 കിലോമീറ്റർ വരെ എല്ലാം ഉൾപ്പടെ 3,500 രൂപയും ആയിരം കിലോമീറ്ററിന് മുകളിൽ 5,500 രൂപയുമാണ് ഓഫർ.

സ്‌പെഷൽഫെയർ ഓഫർ പ്രകാരം ജൂലൈ 31 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2016 ജൂലൈ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെയാണ് യാത്രാകാലാവധി.