മലബാർ ഗോൾഡിലെ കവർച്ച 3 പാക്കിസ്ഥാനികൾ അറസ്റ്റിലായി

Posted on: May 23, 2016

Jewellery-outlet-Big

ഷാർജ : മലബാർ ഗോൾഡിന്റെ ഷാർജയിലെ ഔട്ട്‌ലെറ്റിൽ കവർച്ച നടത്തിയ മൂന്ന് പാക്കിസ്ഥാനികളെ ദുബായിൽ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാൾക്ക് വേണ്ടി തെരിച്ചിൽ തുടരുന്നു. ഇവരിൽ നിന്ന് കവർച്ച ചെയ്ത 7 കിലോഗ്രാമിലേറെ സ്വർണ്ണം വീണ്ടെടുത്തു.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് അൽ ഗുവെയർ മേഖലയിലെ ഷോറൂമിൽ കവർച്ചനടന്നത്. മുൻ വാതിൽ തകർത്ത് ഷോറൂമിൽ പ്രവേശിച്ച കൊള്ളക്കാർ മൂന്ന് മിനിട്ടിനുള്ളിൽ സ്വർണ്ണവുമായി പുറത്തുകടന്നതായി ഷാർജ പോലീസ് സിഐഡി പറഞ്ഞു. ഷോറൂമിന് അകത്തും പുറത്തുമായി 16 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നു.

കവർച്ച ചെയ്ത സ്വർണ്ണത്തിന് 1.5 മില്യൺ ദിർഹംസ് വില വരുമെന്ന് മലബാർ ഗോൾഡ് സോണൽ ഹെഡ് അബ്ദുൾ ബഷീർ പറഞ്ഞു. പാക്കിസ്ഥാനിൽ നിന്നും വിസ്റ്റ് വിസയിൽ യുഎഇയിൽ എത്തിയതായിരുന്നു നാലംഗ കവർച്ചാസംഘം.