പത്തുവർഷത്തിന് മേൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്ക് വിലക്ക്

Posted on: May 23, 2016

Green-Tribunal-Big

കൊച്ചി : പത്തു വർഷത്തിന് മേൽ പഴക്കമുള്ളതും 2000 സിസിക്കു മേൽ എൻജിൻ ശേഷിയുള്ളതുമായ ഡീസൽ വാഹനങ്ങൾക്ക് ഗ്രീൻ ട്രൈബ്യൂണലിന്റെ കൊച്ചിയിലെ സർക്യൂട്ട് ബെഞ്ച് വിലക്ക് ഏർപ്പെടുത്തി.

ഇത്തരം വാഹനങ്ങൾ ഒരു മാസത്തിനുള്ളിൽ നിരത്തിന് നിന്ന് പിൻവലിക്കണം. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്ക് ഓരോ ദിവസത്തിനും 10,000 രൂപ വീതം പിഴയും ഈടാക്കണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടു. കെഎസ്ആർടിസി ഉൾപ്പടെയുള്ള ബസ് ഓപ്പറേറ്റർമാർക്ക് വിധി തിരിച്ചടിയാകും.