ആപ്പിൾ ബംഗലുരുവിൽ ആപ്പ് ഡിസൈൻ കേന്ദ്രം തുറക്കും

Posted on: May 18, 2016

Tim-Cook-Apple-Big

ബംഗലുരു : ആപ്പിൾ ഇന്ത്യയിലെ ആദ്യത്തെ ഐഒഎസ് ആപ്പ് ഡിസൈൻ കേന്ദ്രം ബംഗലുരുവിൽ ആരംഭിക്കും. കേന്ദ്രം അടുത്ത വർഷം ഐഒഎസ് ഡെവലപ്പർമാർക്ക് തുറന്നു കൊടുക്കും.

ഇന്ത്യയിലെ ഐഒഎസ് ഡെവലപ്പർമാർക്ക് പിന്തുണ നൽകുകയാണ് ഈ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് പറഞ്ഞു. ഇപ്പോൾ ഇന്ത്യ സന്ദർശിക്കുന്ന ടിം കുക്ക് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ സൈറസ് മിസ്ത്രിയെ സന്ദർശിക്കും.