ടിം കുക്ക് ഇന്ന് ഇന്ത്യയിൽ എത്തും

Posted on: May 17, 2016

Tim-Cook-Apple-Big

ന്യൂഡൽഹി : ആപ്പിൾ സിഇഒ ടിം കുക്ക് ഇന്ന് ഇന്ത്യയിലെത്തും. ആപ്പിൾ മേധാവി എന്ന നിലയിൽ ടിം കുക്കിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഐഫോണിന്റെ വില്പന കുറയുന്ന പശ്ചാത്തലത്തിലാണ് ടിം കുക്ക് ചൈനയും ഇന്ത്യയും സന്ദർശിക്കുന്നത്.

ടിം കുക്ക് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കും. അമേരിക്കൻ സന്ദർശനത്തിനിടെ നരേന്ദ്ര മോദിയുമായി ടിം കുക്ക് കൂടിക്കാഴ്ച നടത്തിയിരുന്നു.

TAGS: Apple | Tim Cook |