മമ്മുട്ടിയും ദുൽഖറും വോട്ട് ചെയ്തു

Posted on: May 16, 2016

Mammootty-Big-a

കൊച്ചി : മമ്മുട്ടിയും ദുൽഖറും ഉൾപ്പടെ നിരവധി താരങ്ങൾ സമ്മതിദാനാവകാശം വിനിയോഗിച്ചു. ജനാധിപത്യത്തിൽ പൗരനുള്ള അവകാശമാണ് വോട്ട് ചെയ്യലെന്ന് മമ്മുട്ടി പറഞ്ഞു.

കൊച്ചി പനമ്പിള്ളി നഗറിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയതായിരുന്നു അദേഹം. ഭാര്യ സുൽഫത്തും മമ്മുട്ടിയോടൊപ്പമുണ്ടായിരുന്നു. ദുൽഖർ സൽമാൻ നേരത്തെ വോട്ടു രേഖപ്പെടുത്തി മടങ്ങിയിരുന്നു.

പത്തനാപുരത്തെ സ്ഥാനാർത്ഥിയും നടനുമായ ഗണേഷ്‌കുമാർ സെന്റ് സ്റ്റീഫൻസ് സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. താരങ്ങളായ ശ്രീനിവാസൻ, ദിലീപ്, സലിംകുമാർ, കാവ്യ മാധവൻ തുടങ്ങിയവരും ഉച്ചയ്ക്ക് മുമ്പേ വോട്ട് രേഖപ്പെടുത്തി.

TAGS: Mammootty |