എയർ ഇന്ത്യ എക്‌സ്പ്രസ് ഡൽഹി-അബുദാബി സർവീസ് നാളെ മുതൽ

Posted on: May 15, 2016

Air-India-Express-Boeing-73

ദുബായ് : എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഡൽഹി – അബുദാബി സർവീസ് നാളെ മുതൽ ആരംഭിക്കും. 189 സീറ്റുകളുള്ള ബോയിംഗ് 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.

ഡൽഹി – ദുബായ് സർവീസ് ഇന്ന് ആരംഭിച്ചിരുന്നു.ഡൽഹി വിമാനത്താവളത്തിൽ രാവിലെ 9.05 പുതിയ സർവീസ് (ഐഎക്‌സ് 141) എയർ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അശ്വിനി ലോഹാനി ഫ്‌ളാഗ് ഓഫ് ചെയ്തു.