മലബാർ ഗോൾഡ് 151 ാമത് ഷോറൂം ഒമാനിൽ തുറന്നു

Posted on: May 15, 2016

Malabar-Gold-Oman-Barka-sho

മസ്‌ക്കറ്റ് : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ 151 ാമത് ഷോറൂം ബാർകയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ തുറന്നു. പ്രശസ്ത ഒമാനി ഫുട്‌ബോൾ താരം അലി അൽ ഹബ്‌സി ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ഇതോടെ ഒമാനിലെ മലബാർ ഗോൾഡ് ഷോറൂമുകളുടെ എണ്ണം 11 ആയി. മലബാർ ഗ്രൂപ്പ് കോ-ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി, മാനേജിംഗ് ഡയറക്ടർ (ഇന്റർനാഷണൽ ഓപ്പറേഷൻസ്) ഷംലാൽ അഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.