കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി ഭോപ്പാലിൽ ഇറക്കി

Posted on: May 10, 2016

AirIndia-Airbus-A-320-big

ന്യൂഡൽഹി : ഡൽഹിയിൽ നിന്ന് ഇന്നു രാവിലെ കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം കാർഗോ ഏരിയയിൽ പുക കണ്ടതിനെ തുടർന്ന് അടിയന്തരമായി ഭോപ്പാലിൽ ഇറക്കി. രാവിലെ 8.15 നാണ് എമർജൻസി ലാൻഡിംഗ് നടത്തിയത്. പരിശോധനയിൽ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ല.

യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു. പുലർച്ചെ 5.45 ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട വിമാനം രാവിലെ ഒൻപതിന് കൊച്ചിയിൽ എത്തേണ്ടതായിരുന്നു.