കിഷോർ ബിയാനി ഭാരതി റീട്ടെയ്ൽ എംഡി

Posted on: May 3, 2016

Kishore-Biyani-Big-a

ന്യൂഡൽഹി : ഫ്യൂച്ചർ ഗ്രൂപ്പ് സിഇഒ കിഷോർ ബിയാനിയെ ഭാരതി റീട്ടെയ്ൽ മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. ബോർഡ് പുനസംഘടനയുടെ ഭാഗമാണ് നിയമനം.

ലയനം പൂർത്തിയാകുമ്പോൾ ഭാരതി റീട്ടെയ്‌ലിന്റെ പേര് ഫ്യൂച്ചർ റീട്ടെയ്ൽ ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യും. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഫ്യൂച്ചർ ഗ്രൂപ്പും ഭാരതി റീട്ടെയ്‌ലും തമ്മിൽ ലയനനീക്കം ആരംഭിച്ചത്. 750 കോടി രൂപയുടേതാണ് ഇടപാട്.