സിയാൽ വാർഷിക പൊതുയോഗം 29 ന്

Posted on: August 22, 2014

Cial-Terminal-B

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) ഓഹരിയുടമകളുടെ വാർഷിക പൊതുയോഗം 29 ന് കൊച്ചി ഫൈൻ ആർട്‌സ് ഹാളിൽ ചേരും. രാവിലെ 10 ന് ആരംഭിക്കുന്ന യോഗം സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.

2013-14 ധനകാര്യവർഷം സിയാൽ 124.42 കോടി അറ്റാദായം നേടി. മുൻവർഷത്തേക്കാൾ 11.68 ശതമാനം അറ്റാദായവളർച്ച കൈവരിച്ചു. മൊത്തവരുമാനം 361.39 കോടി. 18 ശതമാനം ഡിവിഡൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം 53 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്തു. 850 കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന പുതിയ അന്താരാഷ്ട്ര ടെർമിനൽ 2016 ൽ കമ്മീഷൻ ചെയ്യും.