യുഎഇ എക്‌സ്‌ചേഞ്ചിന് ഗോൾഡൻ പീകോക്ക് അവാർഡ്

Posted on: April 21, 2016

UAE-Exchange-Golden-Peacock

ദുബായ് : യുഎഇ എക്‌സ്‌ചേഞ്ചിന് ഗോൾഡൻ പീകോക്ക് അവാർഡ്. ദുബായിൽ നടന്ന ചടങ്ങിൽ യുഎഇ സാംസ്‌കാരിക- വിജ്ഞാനവികസനമന്ത്രി ഷെയ്ഖ് നഹയാൻ ബിൻ മുബാറക് അൽ നഹ്യാൻ അവാർഡ് സമ്മാനിച്ചു.

യുഎഇ എക്‌സ്‌ചേഞ്ച് ചെയർമാൻ ഡോ. ബി.ആർ. ഷെട്ടിയും മാനേജിംഗ് ഡയറക്ടർ വി. ജോർജ് ആന്റണിയും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.