ടിസിഎസിന് 6,413 കോടി അറ്റാദായം

Posted on: April 18, 2016

TCS-building-big

മുംബൈ : ടിസിഎസിന് മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ 6,413.12 കോടി രൂപ അറ്റാദായം. തൊട്ടു മുൻ ക്വാർട്ടറിനേക്കാൾ 5.42 ശതമാനം വളർച്ച കൈവരിച്ചു. 2015 ഡിസംബറിൽ അവസാനിച്ച ക്വാർട്ടറിൽ 6,083.39 കോടി രൂപയായിരുന്നു അറ്റാദായം. 2015 ജനുവരി-മാർച്ച് ക്വാർട്ടറിൽ 3,712.67 കോടിയായിരുന്നു അറ്റാദായം.

വരുമാനം 3.96 ശതമാനം വർധിച്ച് 28,448.61 കോടി രൂപയായി. 2015 ഡിസംബറിൽ അവസാനിച്ച ക്വാർട്ടറിൽ 27,364.01 കോടിയായിരുന്നു വിറ്റുവരവ്. ഓഹരി ഒന്നിന് 27 രൂപ പ്രകാരം ഫൈനൽ ഡിവിഡൻഡ് പ്രഖ്യാപിച്ചു.

2015-16 ൽ ജീവനക്കാരുടെ ഗ്രോസ് അഡീഷൻ 90,182. നെറ്റ് അഡീഷൻ 34,187. നാലാം ക്വാർട്ടറിൽ ഗ്രോസ് അഡീഷൻ 22,576. നെറ്റ് അഡീഷൻ 9,152. ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് 14.7 ശതമാനം.