മസ്‌ക്കറ്റ് – ലണ്ടൻ രണ്ടാമത്തെ പ്രതിദിന സർവീസുമായി ഒമാൻ എയർ

Posted on: April 12, 2016

Oman-Air-A-330-300-Big

മസ്‌ക്കറ്റ് : ഒമാൻ എയർ മസ്‌ക്കറ്റിൽ നിന്ന് ലണ്ടനിലേക്ക് രണ്ടാമത്തെ പ്രതിദിന വിമാനസർവീസ് ആരംഭിച്ചു. എയർബസ് എ 330-300 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.

ഒമാൻ സമയം രാത്രി 1.25 ന് മസ്‌ക്കറ്റിൽ നിന്നും പുറപ്പെടുന്ന വിമാനം ബ്രിട്ടീഷ് സമയം രാവിലെ 6.30 ന് ലണ്ടൻ ഹീത്രോ ടെർമിനൽ 4 ൽ എത്തിച്ചേരും. തിരിച്ച് രാവിലെ 8.30 ന് പുറപ്പെട്ട് ഒമാൻ സമയം വൈകുന്നേരം 6.55 ന് മസ്‌ക്കറ്റിൽ എത്തും. നിലവിലുള്ള സർവീസ് ഹീത്രോ ടെർമിനൽ 3 യിൽ നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നത്.