കാൻസലേഷൻ നിരക്കുവർധന ഡിജിസിഎ വിശദീകരണം തേടി

Posted on: April 8, 2016

Indigo-and-SpiceJet-aircraf

ന്യൂഡൽഹി : വിമാനയാത്രാ ടിക്കറ്റുകൾ കാൻസൽ ചെയ്യുന്നതിനുള്ള നിരക്കുകൾ വർധിപ്പിച്ചതിനെക്കുറിച്ച് ഡിജിസിഎ വിമാനക്കമ്പനികളോട് വിശദീകരണം തേടി. ഇൻഡിഗോയും സ്‌പൈസ്‌ജെറ്റും 2016 ൽ രണ്ട് തവണ കാൻസലേഷൻ നിരക്കുകൾ വർധിപ്പിച്ചിരുന്നു. ഇതിനു പുറമെ എയർഇന്ത്യയും വിസ്താരയും നിരക്കുകൾ വർധിപ്പിച്ചവരുടെ ലിസ്റ്റിലുണ്ട്.

ബംഗലുരു ആസ്ഥാനമായുള്ള എയർപാസഞ്ചേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഇതിനെതിരെ കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയ്ക്ക് പരാതി നൽകിയിരുന്നു.