4000 കോടി തിരിച്ചടയ്ക്കാമെന്ന മല്യയുടെ വാഗ്ദാനം ബാങ്കുകൾ തള്ളി

Posted on: April 7, 2016

Vijay-mallya-Grey-suit-big

ന്യൂഡൽഹി : ബാങ്കുകൾക്ക് നൽകാനുള്ളതിൽ 4,000 കോടി രൂപ സെപ്റ്റംബറിന് മുമ്പ് തിരിച്ചടയ്ക്കാമെന്ന വിജയ് മല്യയുടെ വാഗ്ദാനം ബാങ്കുകൾ തള്ളി. മുഴുവൻ പണവും അടയ്ക്കണമെന്നാണ് ബാങ്കുകളുടെ നിലപാട്.

രാജ്യത്തെ 17 ബാങ്കുകൾക്കായി 9,000 കോടിയിൽപ്പരം രൂപയാണ് മല്യ നൽകാനുള്ളത്. ഈ കേസിൽ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേൾക്കും. അറസ്റ്റ് ഭയന്ന് മല്യ ഇപ്പോൾ ബ്രിട്ടണിൽ പ്രവാസജീവിതത്തിലാണ്.