എംജി യൂണിവേഴ്‌സിറ്റിയിൽ ഇൻഫോസിസ് ഫൗണ്ടേഷൻ പ്രഭാഷണം

Posted on: March 29, 2016

Infosys-Foundation-Lecture-കോട്ടയം : ഇൻഫോസിസ് സയൻസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ എക്‌സ്ട്രീം ലൈറ്റ്, എക്‌സ്ടീം സ്റ്റേറ്റ്‌സ് എന്ന വിഷയത്തിൽ മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റുമായി ചേർന്ന് പ്രഭാഷണം സംഘടിപ്പിച്ചു. മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസേർച്ചിലെ ന്യൂക്ലിയർ ആറ്റോമിക് ഫിസിക്‌സ് സീനിയർ പ്രഫസർ ജി. രവീന്ദ്ര കുമാറായിരുന്നു പ്രഭാഷകൻ.

ഫിസിക്‌സിനുള്ള 2015-ലെ ഇൻഫോസിസ് പ്രൈസ് വിജയിയാണ് പ്രഫ. രവീന്ദ്ര കുമാർ. ഫൗണ്ടേഷന്റെ ഈ വർഷത്തെ പ്രഭാഷണ പരമ്പരയിലെ ആദ്യത്തെ പ്രഭാഷകൻകൂടിയാണ് പ്രഫ. കുമാർ. ഹൈ ഇന്റൻസിറ്റി, അൾട്രഷോർട്ട് ലൈറ്റ് പൾസസ് എന്ന വിഷയത്തിന് ഊന്നൽ നല്കുന്നതായിരുന്നു കുമാറിന്റെ പ്രഭാഷണം.

ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ പ്രഭാഷണ പരമ്പരയുടെ ഭാഗമായിട്ടാണ് എംജി യൂണിവേഴ്‌സിറ്റിയിൽ ഇതു സംഘടിപ്പിച്ചത്. രാജ്യത്തെ ശാസ്ത്രവും ഗവേഷണവും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചിട്ടുള്ള ഇൻഫോസിസ് പ്രൈസ്’ സമ്മാനാർഹർ, അവരെ തെരഞ്ഞെടുക്കുന്ന പാനലിലെ ജൂറിമാർ എന്നിവരാണ് ഈ പരമ്പരയിൽ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തുന്നത്.