പാചകവാതക വിതരണസമരം പിൻവലിച്ചു

Posted on: August 20, 2014

BPCL-Logo-s

ബിപിസിഎല്ലിലെ ലോറി തൊഴിലാളികൾ നടത്തി വന്ന സമരം പിൻവലിച്ചു. ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്നു ട്രക്കുടമകൾ സമ്മതിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ലോറിഡ്രൈവർമാർ പണിമുടക്കിയതോടെ തിങ്കളാഴ്ച അർധരാത്രിയോടെയാണ് പാചകവാതകവിതരണം സ്തംഭിച്ചത്. ഇന്നു വൈകുന്നേരത്തോടെ ചരക്കുനീക്കം പുനരാരംഭിക്കുമെന്നു ബിപിസിഎൽ വൃത്തങ്ങൾ പറഞ്ഞു.

TAGS: Bharat Gas | BPCL |