ധീരുഭായ് അംബാനിക്ക് നാളെ പദ്മവിഭൂഷൺ സമ്മാനിക്കും

Posted on: March 27, 2016

Dhirubhai-Ambani-Big

ന്യൂഡൽഹി : റിലയൻസ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ ധീരുഭായ് അംബാനിക്ക് മരണാനന്തര ബഹുമതിയായി നാളെ പദ്മവിഭൂഷൺ സമ്മാനിക്കും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ ധീരുഭായ് അംബാനിയുടെ പത്‌നി കോകില ബെൻ അംബാനി രാഷ്ട്രപതിയിൽ നിന്നും ബഹുമതി ഏറ്റുവാങ്ങും.

മുകേഷ് അംബാനിയും അനിൽ അംബാനിയും ഉൾപ്പടെ അംബാനി കുടുംബാംഗങ്ങൾ എല്ലാവരും ചടങ്ങിൽ പങ്കെടുക്കും. പല്ലോൺജി ഷാപ്പോർജി മിസ്ത്രി, മാരുതി സുസുക്കി ചെയർമാൻ ആർ. സി. ഭാർഗവ, സൺ ഫാർമ ചെയർമാൻ ദിലീപ് സാംഗ്‌വി തുടങ്ങിയവരും നാളെ പദ്മ ബഹുമതികൾ ഏറ്റുവാങ്ങും.