ഷബാന ഫൈസലിന് പുരസ്‌കാരം

Posted on: March 23, 2016
മികച്ച എൻആർഐ സംരംഭകയ്ക്കുള്ള പുരസ്‌കാരം ദുബായിൽ കൈരളി ടിവി ചെയർമാൻ മമ്മൂട്ടിയിൽ നിന്ന് ഷബാന ഫൈസൽ ഏറ്റുവാങ്ങുന്നു.

മികച്ച എൻആർഐ സംരംഭകയ്ക്കുള്ള പുരസ്‌കാരം ദുബായിൽ കൈരളി ടിവി ചെയർമാൻ മമ്മൂട്ടിയിൽ നിന്ന് ഷബാന ഫൈസൽ ഏറ്റുവാങ്ങുന്നു.

കൊച്ചി : യുഎഇ ആസ്ഥാനമായ കെഇഎഫ് ഹോൾഡിംഗ്‌സിന്റെ വൈസ് ചെയർപേഴ്‌സണും ചീഫ് കോർപറേറ്റ് ഓഫീസറുമായ ഷബാന ഫൈസലിന് മികച്ച പ്രവാസി സംരംഭകയ്ക്കുള്ള കൈരളി ടിവി അവാർഡ് ലഭിച്ചു. ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഹാളിൽ നടന്ന ചടങ്ങിൽ കൈരളി ടിവി ചെയർമാൻ മമ്മൂട്ടി പുരസ്‌കാരം സമ്മാനിച്ചു.

മംഗലാപുരം സ്വദേശിനിയായ ഷബാന 1995 ൽ ആണ് വ്യവസായരംഗത്തേക്ക് കടന്നുവന്നത്. പ്രഥമ സംരംഭത്തിന് തുടക്കം കുറിച്ചത്. ആഢംബര വസ്തുക്കളുടെ ഷോറൂമായ സോഫിയാസ് വേൾഡായിരുന്നു ഈ സ്ഥാപനം. പിന്നീട് കെഇഎഫ് ഹോൾഡിംഗ്‌സിന്റെ ചീഫ് കോർപറേറ്റ് ഓഫീസർ എന്ന നിലയ്ക്ക് യുഎഇയിലേയും ഇന്ത്യയിലേയും അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നീ മേഖലകളിലേക്ക് ഗ്രൂപ്പിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൽ ഷബാന നിർണായ പങ്ക് വഹിച്ചു. കോഴിക്കോട്ടെ പ്രമുഖ വ്യവസായിയും കെഇഎഫ് ഹോൾഡിംഗ്‌സിന്റെയും ഫൈസൽ ഷബാന ഫൗണ്ടേഷന്റെയും ചെയർമാനായ ഫൈസൽ ഇ കൊട്ടിക്കൊള്ളോൻ ആണ് ഭർത്താവ്.

സമൂഹത്തിൽ അടിത്തട്ടിൽ കിടക്കുന്നവരെ കൈപിടിച്ചുയർത്താനുള്ള ഷബാനയുടെ അഭിവാഞ്ജയാണ് ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷന്റെ സ്ഥാപനത്തിന് ഇടയാക്കിയത്. ഫൗണ്ടേഷൻ യുഎഇയ്ക്കു പുറമെ കേരളത്തിലും കർണാടകയിലും നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ പരക്കെ പ്രകീർത്തിക്കപ്പെടുകയുണ്ടായി. കോഴിക്കോട് നടക്കാവിലെ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ നവീകരണം ഫൗണ്ടേഷന്റെ പ്രവർത്തനത്തിൽ എടുത്തു പറയേണ്ടതാണ്. 2400-റെ വിദ്യാർഥിനികളുടെ ജീവിതത്തിൽ വൻ മാറ്റം വരുത്താനായി. സംസ്ഥാനത്തെ മറ്റ് 65 സ്‌കൂളുകൾക്കും ഫൗണ്ടേഷൻ ധനസഹായം ചെയ്തിട്ടുണ്ട്.