കാപ് ഇന്ത്യാ 2016 ൽ 15 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ

Posted on: March 21, 2016
കാപ് ഇന്ത്യാ 2016 ശിൽപ്പശാലയെക്കുറിച്ചു വിശദീകരിക്കാൻ മുംബൈയിൽ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിൽ കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ്  ജോയിന്റ് സെക്രട്ടറി ബി.എസ്. ഭല്ല സംസാരിക്കുന്നു.

കാപ് ഇന്ത്യാ 2016 ശിൽപ്പശാലയെക്കുറിച്ചു വിശദീകരിക്കാൻ  മുംബൈയിൽ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിൽ കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറി ബി.എസ്. ഭല്ല സംസാരിക്കുന്നു.

കൊച്ചി : മുംബൈയിൽ ആരംഭിച്ച കാപ് ഇന്ത്യാ 2016 ശിൽപശാലയിൽ 15 ൽ ഏറെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. രാജ്യത്തു നിന്നുള്ള കയറ്റുമതി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കെമിക്‌സിൽ, പ്ലെക്സോൺസിൽ , കാപെക്‌സിൽ, ഷെഫെക്‌സിൽ എന്നീ നാലു കയറ്റുമതി വികസന കൗൺസിലുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന പരിപാടിയാണ് കാപ് ഇന്ത്യാ 2016. കോൺഫറൻസുകൾ, ചർച്ചകൾ, ബയർ-സെല്ലർ മീറ്റുകൾ, 250 ൽ പരം വരുന്ന ഉത്പാദകരുടേയും കയറ്റുമതിക്കാരുടേയും പ്രദർശനങ്ങൾ എന്നിവ കാപ് ഇന്ത്യാ 2016 ന്റെ ഭാഗമായി നടക്കും. ശിൽപശാല നാളെ സമാപിക്കും.

രാസവസ്തുക്കൾ, പ്ലാസ്റ്റിക്, അനുബന്ധ ഉത്പന്നങ്ങൾ എന്നിവയുടെ ആഗോള വ്യാപാരത്തിൽ പ്രധാന രാജ്യമാണ് ഇന്ത്യയെന്ന് കാപ് ഇന്ത്യാ 2016 നെ കുറിച്ചു മാധ്യമങ്ങളോടു സംസാരിക്കവെ വാണിജ്യ, വ്യവസായ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ബി.എസ്. ഭല്ല ചൂണ്ടിക്കാട്ടി. 2020 ഓടെ കയറ്റുമതി 900 ബില്യൻ അമേരിക്കൻ ഡോളറിലെത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം ഇന്ത്യയുടെ കയറ്റുമതി വിഹിതം രണ്ടു ശതമാനത്തിൽ നിന്ന് 3.5 ശതമാനമായി ഉയർത്തുകയും ചെയ്യുകയാണ് സർക്കാരിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.