അതിർത്തി ആശുപത്രികളിലേക്കായി സൗദി 5000 നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു

Posted on: March 16, 2016

Saudi-nurses-Big

ജിദ്ദ : അതിർത്തിയിലെ ആശുപത്രികളിലേക്കായി 5000 വിദേശ നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ സൗദി ഒരുങ്ങുന്നു. ഇതിനായി ഇന്ത്യ, പാക്കിസ്ഥാൻ, ഫിലിപ്പൈൻസ്, ഈജിപ്ത്, സുഡാൻ എന്നീ രാജ്യങ്ങളുമായി കരാർ ഒപ്പുവച്ചു.

അൽ ഹാസം സ്റ്റോം മിലിട്ടറി എക്‌സർസൈസ് ആരംഭിക്കും മുമ്പ് ജാസൻ, നജ്‌റാൻ, അസർ മേഖലകളിലേക്ക് 2,369 നേഴ്‌സുമാരെ നിയോഗിക്കുമെന്ന് സൗദി ആരോഗ്യമന്ത്രാലയത്തിലെ നേഴ്‌സിംഗ് ജനറൽ മാനേജർ ഡോ. രാജാ ജാദ് അൽ ഹഖ് പറഞ്ഞു. വിദേശ നേഴ്‌സുമാരുടെ സുരക്ഷയ്ക്ക് മുഖ്യപരിഗണന നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.