ആംവേ എക്‌സ്പീരിയൻസ് സെന്റർ ബംഗലുരുവിൽ തുറന്നു

Posted on: March 16, 2016

Amway-Experience-Centre-Blr

ബംഗലുരു : ആംവേ ഇന്ത്യ ബംഗലുരുവിൽ ഡിജിറ്റൽ സാങ്കേതികവിദ്യയിലുള്ള എക്‌സ്പീരിയൻസ് സെന്റർ തുറന്നു. ആംവേ ഇന്ത്യ സിഇഒ അനുഷു ബുദ്ധരാജയും ചീഫ് സെയിൽസ് ഓഫീസർ ജോൺ പാർക്കറും ചേർന്ന് എക്‌സ്പീരിയൻസ് സെന്റർ ലോഞ്ച് ചെയ്തു. ഇന്ദിരനഗർ 100 ഫീറ്റ് റോഡിൽ 24,000 ചതുരശ്രയടി വിസ്തീർണത്തിലാണ് പുതിയ സെന്റർ പ്രവർത്തിക്കുന്നത്. ആഗോള ഐടി കമ്പനിയായ മൈക്രോ സോഫ്റ്റുമായി ചേർന്ന് രാജ്യത്ത് 5 വർഷത്തിനുള്ളിൽ 10 ഡിജിറ്റൽ എക്‌സിപീരിയൻസ് സ്റ്റോറുകൾ ആരംഭിക്കും.

ഓഗ്‌മെന്റ് റിലായിറ്റി, ഗാമിഫിക്കേഷൻ, വെർച്ച്വൽ മേക് ഓവർ സൊലൂഷൻ, ഇന്റർ ആക്ടീവ് ടേബിൾ ആപ്ലിക്കേഷൻ, വെർച്ച്വൽ കാർട്ട് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ചുള്ള ഡിജിറ്റൽ സ്റ്റോറൂമുകളുടെ രൂപകല്പനയിലൂടെ ഉപഭോക്താക്കൾക്കും വിതരണക്കാർക്കും പുത്തൻ ജനറേഷൻ ഷോപ്പിംഗ് അനുഭവങ്ങൾ ലഭ്യമാക്കുകയാണ് മൈക്രോസോഫ്റ്റുമായി ചേർന്ന് ആംവേ നടപ്പാക്കുന്നത് ആംവേയുടെ ആദ്യത്തെ ഡിജിറ്റൽ എക്‌സിപീരിയൻസ് ഷോറൂം ബംഗലുരുവിൽ പ്രവർത്തനം ആരംഭിച്ചു.

ഇന്ത്യൻ വിപണിയിൽ വളരെ അനുകൂലമായ പ്രതികരണങ്ങളാണ് ആംവേയ്ക്ക് ലഭ്യമാകുന്നതെന്നും ഈ വർഷം 10 പുതിയ ഉത്പന്നങ്ങൾ കൂടി വിപണിയിൽ എത്തിക്കുമെന്നും കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അൻഷുബുദ്ധരാജ അറിയിച്ചു.

ഉപഭോക്താക്കളുടെ വാങ്ങൽ രീതിയും ഉപഭോക്തൃ സംസ്‌കാരവും നിരീക്ഷണങ്ങൾക്കു വിധേയമാക്കി രുപീകരിച്ച പദ്ധതികളാണ് പുതിയ ഷോറൂമുകളിൽ ആവിഷ്‌കരിക്കുകയെന്ന് മൈക്രോ സോഫ്റ്റ് ഇന്ത്യ്യ മാനേജിംഗ് ഡയറക്ടർ കരൺബാജ്വ പറഞ്ഞു.