ആമസോൺ 20 വിമാനങ്ങൾ ലീസിനെടുക്കുന്നു

Posted on: March 9, 2016

Amazon-India-Big

ന്യൂഡൽഹി : ആമസോൺഡോട്ട്‌കോം കാർഗോ ഡെലിവറിക്കായി 20 ബോയിംഗ് 767 ഫ്രൈറ്റർ വിമാനങ്ങൾ ലീസിന് എടുക്കുന്നു. എയർ ട്രാൻസ്‌പോർട്ട് സർവീസസ് ഗ്രൂപ്പിൽ നിന്ന് 5 മുതൽ 7 വർഷത്തേക്കാണ് ലീസിംഗ്.

ഓൺലൈൻ ഓർഡറുകളുടെ ഡെലിവറി വേഗത്തിലാക്കാനുള്ള നടപടികളുടെ ഭാഗമാണ് എയർഡെലിവറി ശൃംഖല.ഷിപ്പ്‌മെന്റുകൾ വർധിക്കുന്ന സാഹചര്യത്തിൽ വിതരണച്ചെലവുകൾ കുറയ്ക്കാനും സ്വന്തം കാർഗോ വിമാനങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.