വോഡഫോൺ വിമൻ ഓഫ് പ്യുവർ വണ്ടർ പുറത്തിറക്കി

Posted on: March 9, 2016

Vodafone-wow-book-release-B

കൊച്ചി : വ്യത്യസ്ത വഴികളിൽ സഞ്ചരിച്ച് ഒട്ടേറെ നേട്ടങ്ങൾ സമ്പാദിച്ച സ്ത്രീകളെക്കുറിച്ചുള്ള വിമൻ ഓഫ് പ്യുവർ വണ്ടർ എന്ന പുസ്തകം വോഡഫോൺ ഫൗണ്ടേഷൻ പുറത്തിറക്കി. വോഡഫോൺ ഇന്ത്യ എംഡിയും സിഇഒയുമായ സുനിൽ സൂദ്, സ്റ്റീൽ വകുപ്പ് സെക്രട്ടറി അരുണ സുന്ദരരാജൻ, ടെലികമ്യൂണിക്കേഷൻ സെക്രട്ടറി ജെ. എസ് ദീപക്, സിഎസ്ആർ കമ്മിറ്റി വോഡഫോൺ ഇന്ത്യ ബോർഡ് അംഗം ശ്യാമള ഗോപിനാഥ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. വേറിട്ട വഴികളിൽ സഞ്ചരിച്ച് വലിയ നേട്ടങ്ങൾ കൈവരിച്ച 50 സ്ത്രീകളെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഉള്ളടക്കം.

പങ്കാളിത്തം, സമത്വം, പ്രാപ്യത തുടങ്ങിയ വെല്ലുവിളികൾ നേരിടുന്നതിൽ മൊബൈൽ സാങ്കേതികതയ്ക്കു വലിയ പങ്കുണ്ടെന്ന് വോഡഫോൺ ഇന്ത്യ എംഡിയും സിഇഒയുമായ സുനിൽ സൂദ് പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിലും അവരുടെ ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ, സുരക്ഷാ പുരോഗതിയിലും വലിയ സംഭാവനകൾ നൽകുന്ന പല പദ്ധതികളും വോഡഫോൺ ആവിഷ്‌കരിച്ചു നടപ്പാക്കിവരുന്നു. ഡിജിറ്റൽ സാങ്കേതികതയെക്കൂടി ഉൾപ്പെടുത്തി സ്ത്രീശാക്തീകരണം സാധ്യമാക്കുന്നതിലെ വേറിട്ട വഴികൾ വിവിധ സന്നദ്ധസംഘടനകളുമായിക്കൂടി ആലോചിച്ച് വോഡഫോൺ നടപ്പാക്കിവരുന്നു. ഇക്കാര്യത്തിൽ തങ്ങൾ അങ്ങേയറ്റം പ്രതിജ്ഞാബദ്ധരാണെന്നും സുനിൽ സൂദ് കൂട്ടിച്ചേർത്തു.

ജീവിതത്തിന്റെ വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരുടെ പ്രാഗത്ഭ്യം മറ്റുള്ളവർക്കു പ്രചോദനമാക്കുന്നതിനുള്ള ശ്രമങ്ങളാണ് വിമൻ ഒഫ് പ്യുവർ വണ്ടർ എന്ന് വോഡഫോൺ എക്‌സ്റ്റേണൽ അഫയേഴ്‌സ് ആൻഡ് സിഎസ്ആർ ഡയറക്ടർ പി. ബാലാജി പറഞ്ഞു.