രവി നെടുങ്ങാടി സ്ഥാനമൊഴിഞ്ഞു

Posted on: March 9, 2016

Ravi-Nedungadi-UB-Group-Big

ബംഗലുരു : യുബി ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ രവി നെടുങ്ങാടി സ്ഥാനമൊഴിഞ്ഞു. യുണൈറ്റഡ് ബ്രൂവറീസ് ഹോൾഡിംഗ്‌സ് ഡയറക്ടറുമായിരുന്നു. യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യക്കെതിരെ ബാങ്കുകളുടെ കൺസോർഷ്യം അറസ്റ്റ് ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് രവി നെടുങ്ങാടിയുടെ പിൻമാറ്റം.

ചാർട്ടേഡ് അക്കൗണ്ടന്റായ രവി നെടുങ്ങാടി 1990 ലാണ് യുബി ഗ്രൂപ്പിൽ ചേരുന്നത്. യുബി ഗ്രൂപ്പിന്റെ ഭാഗമായിരുന്ന ബെർജർ പെയിന്റ്‌സിന്റെ സാമ്പത്തികപുനസംഘടന വിജയകരമായി നിർവഹിച്ചതിനെ തുടർന്ന് 1998 ൽ സിഎഫ്ഒയായി.