സിന്തൈറ്റിന് സിഐഐ – എച്ച്ആർ എക്‌സലൻസ് അവാർഡ്

Posted on: February 23, 2016

Synthite-CII-HR-Excellence-

കൊച്ചി : സിന്തൈറ്റ് ഇൻഡസ്ട്രീസിന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സിഐഐ) എച്ച്ആർ എക്‌സലൻസ് അവാർഡ്. ന്യൂഡൽഹിയിൽ നടന്ന ആറാമത് ദേശീയ സിഐഐ-എച്ച്ആർ എക്‌സലൻസ് കോൺക്ലേവിൽ പുരസ്‌കാരം സമ്മാനിച്ചു.

കേന്ദ്ര മാനവശേഷിവികസന വകുപ്പിലെ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി വി. എസ്. ഒബ്‌റോയിൽ നിന്നും സിന്തൈറ്റിന്റെ ഹ്യുമൻ റിസോഴ്‌സസ് ഡയറക്ടർ നൈനാൻ ഫിലിപ്പ്, എച്ച് ആർ വൈസ് പ്രസിഡന്റ് എം. ആർ. രാജേഷ്‌കുമാർ എന്നിവർ ചേർന്ന് അവാർഡ് സ്വീകരിച്ചു.