മുത്തൂറ്റ് സ്‌നേഹ സമ്മാനം2016 പദ്ധതി

Posted on: February 21, 2016

Muthoot-Sneha-smmanam-2016-കൊച്ചി : കലയ്ക്കും സാഹിത്യത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ചതിനെത്തുടർന്ന് കടുത്ത സാമ്പത്തിക ക്ലേശമനുഭവിക്കുന്നവർക്ക് ആദരവും സഹായവുമേകാനുള്ള മുത്തൂറ്റ് സ്‌നേഹ സമ്മാനം2016 പദ്ധതിയുടെ ഉദ്ഘാടനം വനം, ഗതാഗതം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി മുത്തൂറ്റ് ഫിനാസിന്റെ സിഎസ് ആർ വിഭാഗമായ മുത്തൂറ്റ് എം. ജോർജ് ഫൗണ്ടേഷൻ ആണ് ഈ പ്രവത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മുത്തൂറ്റ് സ്‌നേഹസമ്മാനം 2016 ൽ 26 പേരെ ആദരിക്കാനാണ തീരുമാനിച്ചിരിക്കുന്നത്.

മുത്തൂറ്റ് ഫിനാസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്, ജോയിന്റ് മാനേജിംഗ് ഡയറക്ടർ ജോർജ് തോമസ് മുത്തൂറ്റ്, കോട്ടയം മുനിസിപ്പൽ ചെയർപേർസൻ ഡോ. പി ആർ സോന മറ്റ് വിശിഷ്ടവ്യക്തികളും ചേർന്ന് അവാർഡുകൾ വിതരണം ചെയ്തത്.