ആഭ്യന്തര വിമാനയാത്രക്കാരിൽ 19.71 ശതമാനം വളർച്ച

Posted on: January 18, 2016

Domestic-Checkin-Big

ന്യൂഡൽഹി : രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ഡിസംബറിൽ 19.71 ശതമാനം വർധിച്ചു. ടേക്ക് ഓഫ് ചെയ്ത എല്ലാ ഫ്‌ളൈറ്റുകളിലെയും 75 ശതമാനം സീറ്റുകളും നിറഞ്ഞതായി ഡിജിസിഎ വ്യക്തമാക്കി. മൊത്തം യാത്രക്കാരുടെ 21.2 ശതമാനം പേരെ കൈകാര്യം ചെയ്തത് ജെറ്റ് എയർവേസ് ഗ്രൂപ്പാണ്.

സ്‌പൈസ്‌ജെറ്റ് 92.1 ശതമാനവും ഇൻഡിഗോ 88.5 ശതമാനവും ലോഡ്ഫാക്ടർ നേടി. വിസ്താര 77.6 ശതമാനവും എയർ ഇന്ത്യ 86.7 ശതമാനവും പിഎൽഎഫ് നിലനിർത്തി.