ഇന്ത്യ പോസ്റ്റ് 1000 എടിഎമ്മുകൾ തുറക്കുന്നു

Posted on: January 17, 2016

India-Post-ATM-big

ന്യൂഡൽഹി : ഇന്ത്യ പോസ്റ്റ് 2016 മാർച്ചിന് മുമ്പ് 1000 എടിഎമ്മുകൾ തുറക്കാൻ ഒരുങ്ങുന്നു. 25,000 ഡിപ്പാർട്ട്‌മെന്റൽ പോസ്റ്റ്ഓഫീസുകളിൽ കോർബാങ്കിംഗും ഏർപ്പെടുത്തും. ഇപ്പോൾ തന്നെ 12,441 പോസ്റ്റ്ഓഫീസുകളിൽ കോർബാങ്കിംഗുണ്ട്. 300 എടിഎമ്മുകളുമുണ്ട്.

പോസ്റ്റൽ വകുപ്പിന്റെ കീഴിൽ 25,000 ഡിപ്പാർട്ട്‌മെന്റൽ പോസ്‌റ്റോഫീസുകളും 130,000 റൂറൽ പോസ്‌റ്റോഫീസുകളുമുണ്ട്. 2017 മാർച്ചിന് മുമ്പ് ഗ്രാമീണ തപാൽ ഓഫീസുകളിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ബയോമെട്രിക് ഡിവൈസുകളും ഏർപ്പെടുത്തും.