മഹീന്ദ്ര കെയുവി100 ഫ്‌ളിപ്കാർട്ടിലൂടെ വാങ്ങാം

Posted on: January 16, 2016

Flipkart-Mahindra-KUV100-Bi

മുംബൈ : മഹീന്ദ്ര കെയുവി100 ഫ്‌ളിപ്കാർട്ടിലൂടെ വിൽക്കാൻ മഹീന്ദ്ര & മഹീന്ദ്രയും ഫ്‌ളിപ്കാർട്ടും തമ്മിൽ ധാരണയായി. ഓൺലൈനിൽ 4.42 ലക്ഷമാണ് പ്രാരംഭ വില. പണമടച്ചാൽ ഒരു മാസത്തിനകം ഡെലിവറി ലഭിക്കും.

ജനുവരി 18 അർധരാത്രി മുതൽ ഓൺലൈൻ ബുക്കിംഗ് സാധ്യമാകും. ഫ്‌ളിപ്കാർട്ട് കഴിഞ്ഞമാസമാണ് ഓട്ടോമൊബൈൽ വിഭാഗം ആരംഭിച്ചത്.