ഇൻഫോസിസിന് 3,465 കോടി അറ്റാദായം

Posted on: January 14, 2016

Infosys-big-a

ബംഗലുരു : ഇൻഫോസിസിന് നടപ്പു ധനകാര്യവർഷം മൂന്നാം ക്വാർട്ടറിൽ 3,465 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിനേക്കാൾ 6.6 ശതമാനം വർധന കൈവരിച്ചു. വരുമാനം 15.3 ശതമാനം വർധിച്ച് 15,902 കോടി രൂപയായി.

വിപണിയുടെ പ്രതീക്ഷയേക്കാൾ മികച്ച പ്രവർത്തനഫലമാണ് ഇൻഫോസിസ് പുറത്തുവിട്ടിട്ടുള്ളത്. ലാഭകരമായ വളർച്ച തുടരുമെന്ന് ഇൻഫോസിസ് സിഇഒ വിശാൽ സിക്ക പറഞ്ഞു.