സോഹർ എയർപോർട്ട് ടെർമിനൽ നിർമാണകരാർ എൽ & ടിക്ക്

Posted on: January 10, 2016

Sohar-Airport-Big

മസ്‌ക്കറ്റ് : സോഹർ എയർപോർട്ടിലെ പാസഞ്ചർ ടെർമിനൽ നിർമ്മിക്കാനുള്ള കരാർ എൽ & ടി ഒമാന് ലഭിച്ചു. 93.1 മില്യൺ ഡോളറിന്റേതാണ് കരാർ. പാസഞ്ചർ ടെർമിനലിന് പുറമെ എയർട്രാഫിക് കൺട്രോൾ, കാർഗോ തുടങ്ങിയ അനുബന്ധ കെട്ടിടങ്ങളും നിർമാണകരാറിൽ ഉൾപ്പെടുന്നു. 24 മാസമാണ് ഒമാൻ എയർപോർട്ട്‌സ് മാനേജ്‌മെന്റ് കമ്പനി അനുവദിച്ചിട്ടുള്ള നിർമാണ കാലാവധി.

ഒമാനിൽ എൽ & ടി നിർമ്മിക്കുന്ന മൂന്നാമത്തെ എയർപോർട്ടാണ് സോഹർ. നേരത്തെ സലാല ഇന്റർനാഷണൽ എയർപോർട്ട്, ദുഖും എയർപോർട്ട് എന്നിവയുടെ നിർമാണം എൽ & ടി നിർവഹിച്ചിരുന്നു.