പേടിഎം ഷിഫുവിനെ ഏറ്റെടുത്തു

Posted on: January 5, 2016

Paytm-Logo-Big

ന്യൂഡൽഹി : ഇ-കൊമേഴ്‌സ് കമ്പനിയായ പേടിഎം ഡൽഹി ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ഷിഫുവിനെ ഏറ്റെടുത്തു. 8 മില്യൺ ഡോളറിന്റേതാണ് ഇടപാട്.

വ്യക്തകളുടെ സ്മാർട്ട്‌ഫോൺ ഉപയോഗ ശൈലി വിലയിരുത്തി വിപണനം സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് ഷിഫു അവതരിപ്പിച്ചിട്ടുള്ളത്. ഒരു ഡസൻ സ്റ്റാർട്ടപ്പുകളിലായി 150 മില്യൺ ഡോളർ നിക്ഷേപിക്കാനുള്ള പേടിഎമ്മിന്റെ പദ്ധതിയുടെ ഭാഗമാണ് ഷിഫു ഏറ്റെടുക്കൽ.