എൻഎംസി ഗ്രൂപ്പ് എസ് യു ടിയുടെ വികസനത്തിന് 350 കോടി രൂപ മുതൽമുടക്കും

Posted on: December 30, 2015

B-R-Shetty-Big-a

കൊച്ചി : എൻഎംസി ഗ്രൂപ്പിന്റെ ഭാഗമായ തിരുവനന്തപുരം എസ് യു ടി ആശുപത്രിയുടെ വികസനത്തിന് 350 കോടി രൂപ മുതൽ മുടക്കുമെന്ന് ചെയർമാൻ ബി ആർ ഷെട്ടി. വികസനം പൂർത്തിയാകുന്നതോടെ കിടക്കകളുടെ എണ്ണം 520 ആയി വർധിക്കും. 2013 ലാണ് എസ് യു ടി ആശുപത്രി എൻഎംസി ഗ്രൂപ്പ് ഏറ്റെടുത്തത്.

ആന്ധ്രപ്രദേശിലെ അമരാവതിയിൽ 300 ഏക്കർ സ്ഥലത്ത് മെഡിസിറ്റി സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ്. കൂടാതെ ഇന്ത്യയിലെ മറ്റുപ്രദേശങ്ങളിലും സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ സ്ഥാപിക്കുമെന്നും ബി ആർ ഷെട്ടി പറഞ്ഞു.