ഡ്രാഗൺ സിറ്റി മാൾ തുറന്നു

Posted on: December 28, 2015

Bahrain-Dragon-City-Big

മനാമ : ബഹ്‌റിനിലെ ഡ്രാഗൺ സിറ്റി മാൾ തുറന്നു. ചൈനീസ് ഉത്പന്നങ്ങളുടെ ജിസിസിയിലെ ഏറ്റവും വലിയ ഷോകെയ്‌സാണ് ഡ്രാഗൺ സിറ്റി. 500 ലേറെ കമ്പനികൾക്ക് ഡ്രാഗൺ സിറ്റിയിൽ പ്രവർത്തിക്കാനാകും.

ചൈന മിഡിൽഈസ്റ്റ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ട്രേഡ് പ്രമോഷൻ സെന്ററിനാണ് (ചൈനമെക്‌സ്) മാളിന്റെ നിയന്ത്രണം. 50,000 സ്‌ക്വയർ മീറ്ററാണ് ചൈനീസ് തീമിലുള്ള ഡ്രാഗൺ സിറ്റിയിൽ 55,000 സ്‌ക്വയർ മീറ്ററാണ് റീട്ടെയ്ൽ – ഹോൾസെയിൽ ഏരിയ.