ഇൻഫോസിസ് ഹൈദരാബാദ് കാമ്പസ് ഫെബ്രുവരിയിൽ തുറക്കും

Posted on: December 28, 2015

Infosys-Pocharam-campus-Big

ബംഗലുരു : ഇൻഫോസിസിന്റെ ഹൈദരാബാദ് (പോച്ചാരം) കാമ്പസ് ഫെബ്രുവരിയിൽ തുറക്കും. 447 ഏക്കർ സ്ഥലത്ത് 1,250 കോടി രൂപ മുതൽമുടക്കിയാണ് പുതിയ കാമ്പസ് സജ്ജമാക്കുന്നത്.

നിലവിൽ 12,000 ജീവനക്കാരാണ് ഇൻഫോസിസിന്റെ ഹൈദരാബാദ് യൂണിറ്റിലുള്ളത്. പുതിയ കാമ്പസിൽ 25,000 പേരെ ഉൾക്കൊള്ളാനാകും.