സ്‌പൈസ്‌ജെറ്റ് ഹാപ്പി ന്യുഇയർ സെയിൽ

Posted on: December 28, 2015

SpiceJet-Happy-New-Year-Sal

ന്യൂഡൽഹി : സ്‌പൈസ്‌ജെറ്റ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ആഭ്യന്തര റൂട്ടുകളിൽ 716 രൂപയിൽ തുടങ്ങുന്ന വൺവേ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. നികുതികൾ ഉൾപ്പെടാതെയുള്ള നിരക്കാണിത്.

ഓഫർ പ്രകാരം ഇന്നു മുതൽ ഡിസംബർ 31 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഗ്രൂപ്പ്, ഇൻഫന്റ് ബുക്കിംഗുകൾ അനുവദിക്കുന്നതല്ല. 2016 ജനുവരി 15 മുതൽ ഏപ്രിൽ 12 വരെയാണ് യാത്രാകാലാവധി.