ആരോഗ്യ പരിചരണം : യുഎഇ എക്‌സ്‌ചേഞ്ചും അസ്റ്റർ ഡിഎമ്മും തമ്മിൽ ധാരണ

Posted on: December 27, 2015

UAE-Exchange-Bahrain-Big

മനാമ : യുഎഇ എക്‌സ്‌ചേഞ്ചിന്റെ ഗോൾഡ് കാർഡ് ഉടമകൾക്ക് കുറഞ്ഞനിരക്കിൽ ചികിത്സ ലഭ്യമാക്കാൻ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറുമായി ധാരണാപത്രം ഒപ്പുവച്ചു.

മനാമയിൽ നടന്ന ചടങ്ങിൽ യുഎഇ എക്‌സ്‌ചേഞ്ച് ബഹ്‌റിൻ ഹെഡ് സാംസൺ സാമുവൽ, ജനറൽ മാനേജർ വിനീഷ് കുമാർ അസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ അഭിക് റോയ്, മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ജിജോ എബ്രാഹം തോമസ് എന്നിവർ പങ്കെടുത്തു.