ഷാർജ എയർപോർട്ടിൽ മലബാർ ഗോൾഡ് ഷോറൂം

Posted on: December 24, 2015

Malabar-Gold-Sharjah-Airpor

ഷാർജ : മലബാർ ഗോൾഡ് & ഡയമണ്ട്‌സിന്റെ 143 മത് ഷോറൂം ഷാർജ എയർപോർട്ടിൽ തുറന്നു. ഷാർജ എയർപോർട്ട് അഥോറിട്ടി ചെയർമാൻ അലി സലിം അൽ മിർദഫ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഷാർജയിലെ മൂന്നാമത്തെ മലബാർ ഗോൾഡ് ഷോറൂമാണിത്. അൽ നഹദ ലുലു ഹൈപ്പർമാർക്കറ്റിലും റോള സ്‌ക്വയറിലുമാണ് മറ്റ് രണ്ട് ഷോറൂമുകൾ.

ഷാർജ എയർപോർട്ട് അഥോറിട്ടി ഡയറക്ടർ ഫൈസൽ സൗദ് അൽ ക്വാസ്മി, മലബാർ ഗ്രൂപ്പ് ചെയർമാൻ ഡോ. പി. എ. ഇബ്രാഹിം ഹാജി, മലബാർ ഗോൾഡ് മാനേജിംഗ് ഡയറക്ടർ (ഇന്റർനാഷണൽ ഓപറേഷൻസ്) ഷംലാൽ അഹമ്മദ് എംപി, മലബാർ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ. പി. അബ്ദുൾ സലാം, സോണൽ ഹെഡ് അബ്ദുൾ ബഷീർ തുടങ്ങിയവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു.

വിമാനത്താവളത്തിന് അകത്തുള്ള ആദ്യ മലബാർ ഗോൾഡ് ഷോറൂമാണിത്. ഷാർജ ഡ്യൂട്ടിഫ്രിക്ക് എതിർവശത്ത് ട്രാൻസിറ്റ് ഏരിയയിലാണ് ഷോറൂം. 365 ദിവസവും 24/7 മണിക്കൂറും പ്രവർത്തിക്കുന്ന ഷോറൂം യാത്രക്കാർക്ക് പുതിയ അനുഭവമായിരിക്കുമെന്ന് ഷംലാൽ അഹമ്മദ് പറഞ്ഞു.