ബിസിനസ് – തൊഴിൽ അവസരങ്ങളുമായി എന്റെ കട

Posted on: December 18, 2015

ENTE-KADA-Thadiyoor-Big

കൊച്ചി : ചെറുകിട വ്യാപാരരംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിതുറന്ന് എന്റെ കട. ആറായിരം പേർക്ക് നേരിട്ടും 30,000 പേർക്ക് പരോക്ഷമായുംതൊഴിൽ നൽകുന്നതിനൊപ്പം എല്ലാ പഞ്ചായത്തുകളിലുമായി ആയിരംഷോറൂമുകൾ തുറക്കുകയാണ് സിസിൽ ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടർ എസ്. സാബുകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.

അതാത് സ്ഥലങ്ങളിലെ സംരംഭകർക്ക് ചെറിയ മുതൽമുടക്കിൽ എന്റെ കട സൂപ്പർമാർക്കറ്റ് തുടങ്ങാം. ചരക്ക്എടുക്കൽ, പരസ്യം ഉൾപ്പെടെയുള്ള വിപണന തന്ത്രങ്ങൾ എന്നിവയെകുറിച്ച് ആലോചിക്കുകയേവേണ്ട. സൂപ്പർമാർക്കറ്റ് നടത്തിപ്പിന് വ്യക്തികൾക്കും സംഘടനകൾക്കും സിസിൽ അവസരം നൽകും. തിരുവനന്തപുരത്തുള്ള സിസിൽകോർപറേറ്റ് ഓഫീസ്‌വഴി ഏകീകൃത വിലസംവിധാനമാണ് സജ്ജീകരിച്ചിട്ടുള്ളത്. ഓരോ കടയുടെയും പ്രവർത്തനം നിയന്ത്രിക്കുന്നത് കേന്ദ്രീകൃതമായാണ്.

കേരളത്തിലെ 1,000 കടകളിലും ഒരു ഉത്പന്നത്തിന് ഒരു വില എന്ന ഏകീകൃതവില സമ്പ്രദായം ആണ് നടപ്പാക്കുക. ചെറുകിട ഇടത്തരം വ്യവസായ ശൃംഖലകളിലെ ഗുണമേന്മയേറിയ ഉത്പന്നങ്ങൾക്ക് വിപണി നൽകുക എന്ന ലക്ഷ്യം ഇതിന് പിന്നിലുണ്ട്. കുടുംബശ്രീ, അയൽകൂട്ടം, കുടിൽവ്യവസായമേഖലകൾ എന്നിവിടങ്ങളിൽ ഉത്പാദിപ്പിക്കുന്ന എന്തും എന്റെ കട വഴിവിറ്റഴിക്കാം. ഇവരുടെ ഉത്പന്നങ്ങൾക്കായിരിക്കും പ്രഥമ പരിഗണന. മാത്രമല്ല, ചെറുകിടസംരംഭകർക്ക് ഗുണനിലവാരം ഉയർത്താൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ സിസിൽ ഗ്രൂപ്പിന് പ്രത്യേകവിഭാഗം ഉണ്ട്.

മൾട്ടിനാഷണൽ കമ്പനികളുടെ ഗുണമേന്മയുള്ള ഉത്പന്നങ്ങളും കേരളത്തിന്റെ സ്വന്തം പ്രോഡക്ടുകളും എന്റെ കട വഴിവിതരണംചെയ്യും. നിലവിൽ 10,000 ചെറുകിടസംരംഭകരെയും വിതരണക്കാരെയും ഒരു കുടക്കീഴിലാക്കി തദ്ദേശീയ ഉത്പന്നങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും പ്രമോട്ടർമാരായ സിസിൽ ഗ്രൂപ്പ് മാനേജിംഗ്ഡയറക്ടർ എസ്. സാബുകുമാർ ചൂണ്ടിക്കാട്ടി. ചെറുകിടസംരംഭകർക്ക് തിരുവനന്തപുരത്തുള്ള സിസിലിന്റെ ഓഫീസുമായി ബന്ധപ്പെടാം. 0471 – 4216666, ടോൾ ഫ്രീ നമ്പർ – 18001024915