ലുലു ഗ്രൂപ്പും ജോൺ ഹോപ്കിൻസ് അരാംകോ ഹെൽത്ത്‌കെയറുമായി വിപണന ധാരണ

Posted on: December 17, 2015

LuLu-Group-JHAH-mou-Al-Khob

റിയാദ് : ലുലു ഗ്രൂപ്പും സൗദിയിലെ ജോൺ ഹോപ്കിൻസ് അരാംകോ ഹെൽത്ത്‌കെയർ കമ്പനിയുമായി വിപണന ധാരണ. ധാരണപ്രകാരം 2016 ജനുവരി ഒന്നു മുതൽ സൗദി അറേബ്യയിലെ ജോൺ ഹോപ്കിൻസ് ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും ആവശ്യമായ ഭക്ഷ്യ-ഭക്ഷ്യേതര ഉത്പന്നങ്ങൾ ലുലു ഗ്രൂപ്പ് വിതരണം ചെയ്യും.

അൽകോബറിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് റീജണൽ ഡയറക്ടർ (ഈസ്റ്റേൺ പ്രൊവിൻസ് സൗദി) അബ്ദുൾ ബഷീറും ജോൺ ഹോപ്കിൻസ് സിഇഒ ജോൺ ഉലാറ്റോവ്‌സ്‌കിയും ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. ജോൺ ഹോപ്കിൻസ് കോൺട്രാക്ട് അഡ്മിനിസ്‌ട്രേറ്റർ സുരേന്ദ്രൻ നായർ, കാറ്റഗറി മാനേജർ ആദം ഹാറൂൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.