ഇൻഫോസിസ് ഇസ്രയേലി സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തി

Posted on: December 10, 2015

 

Infosys-big-a

ബംഗലുരു : ഇൻഫോസിസ് ഇസ്രയേലി സ്റ്റാർട്ടപ്പായ ക്ലൗഡ്എൻഡ്യുവറിൽ മൂലധന നിക്ഷേപം നടത്തി. നാല് മില്യൺ ഡോളർ ആണ് (26.80 കോടി രൂപ) മുതൽമുടക്ക്.

ഡിസംബർ 11 ന് ഇടപാട് പൂർത്തിയാകുമെന്ന് ഇൻഫോസിസ് സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. 2013 ൽ സ്ഥാപിതമായ ക്ലൗഡ്എൻഡ്യുവറിന് ഇസ്രയേലിലും യുഎസിലും സാന്നിധ്യമുണ്ട്.