പ്രമോദ് മങ്ങാട്ടിനു ഐസിഎഐ പുരസ്‌കാരം

Posted on: November 28, 2015

Promoth-Manghat-receiving-a

കൊച്ചി : യുഎഇ എക്‌സ്‌ചേഞ്ച് സിഇഒ പ്രമോദ് മങ്ങാട്ടിനു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്‌സ് ഇന്ത്യ (ഐസിഎഐ) അബുദാബി ചാപ്റ്ററിന്റെ എക്‌സ്‌ലൻസ് ഇൻ ഫിനാൻസ് ആൻഡ് പ്രഫഷൻ അവാർഡ്. അബുദാബിയിൽ നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു. യുഎഇ എക്‌സ്‌ചേഞ്ചിന്റെ വളർച്ചയിൽ പ്രമോദ് നല്കിയ സംഭാവനകൾ പരിഗണിച്ചും ഇതിലൂടെ സ്വന്തം കരിയർ സൃഷ്ടിച്ചതും കണക്കിലെടുത്തുമാണ് ഐസിഎഐ അവാർഡ് നല്കിയിട്ടുള്ളത്.

യുഎഇ എക്‌സ്‌ചേഞ്ചിനെ ആധുനികവത്കരിക്കുന്നതിലും റെമിറ്റൻസ് ബ്രാൻഡിനെ ആഗോളവത്കരിച്ചതിലും പ്രമോദ് നിർണായക പങ്കുവഹിച്ചതായി ജൂറി വിലയിരുത്തി.