ഷോപ്പ് ബഹ്‌റൈൻ ഡിസംബർ 24 മുതൽ

Posted on: November 24, 2015

Shop-Bahrain-Big

മനാമ : ബഹ്‌റൈൻ ഷോപ്പിംഗ് ഫെസ്റ്റിവൽ രണ്ടാമത് എഡിഷൻ – ഷോപ്പ് ബഹ്‌റൈൻ ഡിസംബർ 24 മുതൽ 2016 ജനുവരി 23 വരെ നടക്കും. ഗൾഫ് മേഖലയിൽ നിന്നുള്ള ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടാണ് ഷോപ്പ് ബഹ്‌റൈൻ സംഘടിപ്പിക്കുന്നതെന്ന് ഡയറക് ടർ നവാഫ് അൽകോജി പറഞ്ഞു.

ജിസിസി രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കായി ഓൺലൈൻ വിസ ആപ്ലിക്കേഷൻ സംവിധാനവും ഗൾഫ് എയറുമായി ചേർന്ന് സ്‌പെഷൽ പാക്കേജുകളും അവതരിപ്പിച്ചിട്ടുണ്ട്. കുടുംബങ്ങൾക്ക് സ്‌പെഷൽ ടിക്കറ്റ് നിരക്കുകളുമുണ്ട്. വിവ ഷോപ്പ് & സ്‌കേറ്റ് – ഔട്ട്‌ഡോർ ഐസ് സ്‌കേറ്റിംഗ് റിംഗ്, ഫാമിലി ഫെയറായ ദി നെസ്റ്റ്, ലോക്കൽ ബസാർ തുടങ്ങി സവിശേഷതകൾ ഷോപ്പ് ബഹ്‌റൈനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.