വിനയ് നമ്പ്യാർ സ്‌പൈസ്‌ജെറ്റ് യുഎഇ കൺട്രിഹെഡ്

Posted on: November 17, 2015

SpiceJet-Vinay-Nambiar-Big

ദുബായ് : സ്‌പൈസ്‌ജെറ്റ് യുഎഇ കൺട്രി ഹെഡായി വിനയ് നമ്പ്യാരെ നിയമിച്ചു. നേരത്തെ നൈജീരിയയിലെ അരിക് എയറിന്റെ യുഎഇ & ഗൾഫ് റീജൺ വൈസ് പ്രസിഡന്റായിരുന്നു.

കഴിഞ്ഞ 16 വർഷമായി കമേർഷ്യൽ ഏവിയേഷൻ രംഗത്ത് പ്രവർത്തിച്ചുവരുന്ന വിനയ് നമ്പ്യാർ നേരത്തെ മലേഷ്യൻ എയർലൈൻസിലും കിംഗ്ഫിഷർ എയർലൈൻസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹിൽട്ടൺ സ്‌കൂൾ ഓഫ് മാനേജ്‌മെന്റിൽ നിന്നും മാർക്കറ്റിംഗിൽ എംബിഎ ബിരുദം നേടിയിട്ടുണ്ട്.